ചെന്നൈ • സഹയാത്രികരെ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കാതെ ട്രെയിൻ ശുചിമുറിക്കുള്ളിൽ പണം വച്ച് റമ്മി കളിച്ച 10 പേരും 10000 രൂപ വീതം പിഴയടയ്ക്കാൻ റെയിൽവേ കോടതി ഉത്തരവ്. പുതുച്ചേരി – ചെന്നൈ എന്തൂർ എക്സ്പ്രസിലായിരുന്നു സംഭവം.ചെങ്കൽപ്പെട്ടിൽ നിന്നു കയറു ന്ന സംഘം ശുചിമുറി കയ്യേറി പണം വച്ചു ചീട്ടുകളിക്കുക പതിവാണ്.
കോച്ചിൽ യാത്ര ചെയ്തിരുന്ന ഏതാനും സ്ത്രീകൾ ഓൺലൈനായി റെയിൽവേ ഉദ്യോഗസ്ഥർ പരാതി നൽകിയതോടെ സെന്റ് തോമസ് മൗണ്ട് റെയിൽവേ പൊലീസ് തിരുശൂലം റെയിൽവേ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയിൽ 10 പേരും പിടിയിലാകുകയായിരുന്നു. പണവും മൊബൈൽ ഫോണുകളും അടക്കം പിടിച്ചെടുത്തു.