തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ • സംസ്ഥാനത്തെ പുതിയ 11 സർക്കാർ മെഡിക്കൽ കോളജുകളും ചെന്നൈ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ ക്യാംപസും നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. ഏകദേശം 4,000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നത്, ഇതിൽ ഏകദേശം 2,145 കോടി രൂപ കേന്ദ്ര സർക്കാരും ബാക്കി തമിഴ്നാട് സർക്കാരുമാണു ചെലവഴിച്ചത്.
വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കള്ളക്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളജുകൾ. 24 കോടി രൂപ ചെലവിലാണു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ ക്യാംപസ് സജ്ജീകരിച്ചത്. ഇതുവരെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം.
ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയിൽ 45,000ത്തിലധികം പുരാതന തമിഴ് പുസ്തകങ്ങളുടെ ശേഖരമുണ്ട്.
വിവിധ ഇന്ത്യൻ ഭാഷകളിലേക്കും 100 വിദേശ ഭാഷകളിലേക്കും ‘തിരുക്കുറൾ’ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കാനുള്ള നടപടികളും ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിക്കുകയാണ്.
