ചെന്നൈ: ദേശീയ ബൈക്ക് റേസിംഗ് മത്സരത്തിനിടെ ഉണ്ടായ അപകടത്തില്‍ 13 വയസുകാരനായ മത്സരാര്‍ത്ഥി ശ്രേയസ് ഹരീഷ് മരിച്ചു. മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്കീട്ടില്‍ മത്സരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടോര്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. പിതാവ് ഹരീഷും ഒപ്പമുണ്ടായിരുന്നു.
ബംഗളൂരു സ്വദേശിയായ ശ്രേയസിന് മോട്ടോര്‍ സൈക്കിളുകളോട് അതിയായ താല്‍പ്പര്യമുണ്ടായിരുന്നു. ചെറുപ്പം മുതലേ കുട്ടി മത്സരത്തിനായി പരിശീലിച്ചിരുന്നു. ദേശീയ തലത്തില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ജേതാവായിട്ടുണ്ട്. മലേഷ്യയില്‍ ഈ മാസം നടക്കാനിരുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ദുരന്തമുണ്ടായത്. ഇന്നും നാളെയുമുള്ള മത്സരങ്ങള്‍ മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് റദ്ദാക്കി.