ചെന്നൈ • 3 മെമു സർവീസുകൾ പുനരാരംഭിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ചെന്നൈ സെൻട്രൽ – ആവഡി, ചെന്നൈ സെൻട്രൽ – സുലൂർ പെട്ട്, ചെന്നൈ ബീച്ച് – മേൽമറുവത്തൂർ, അൺറിസർവ്ഡ് സർവീസുകൾ 27ന് ആരംഭിക്കും. ആവഡിയിൽ നിന്നു രാവിലെ 6.40ന് പുറപ്പെടുന്ന ട്രെയിൻ 7.35ന് സെൻട്രലിലെത്തും.
മൂർ മാർക്കറ്റ് കോംപ്ലക്സിൽ നിന്ന് ആവഡിക്കുള്ള സർവീസ് രാത്രി 9.15ന് പുറപ്പെട്ട് 10ന് ആവഡിയിലെത്തും. സുലൂർ പെട്ടിനുള്ള സർവീസ് രാവിലെ 7.45ന് മൂർ മാർക്കറ്റ് കോംപ്ലക്സിൽ നിന്നു പുറപ്പെടും. 9.35 ന് സുലൂർ പെട്ടിലെത്തും.
തിരികെയുള്ള സർവീസ് വൈകിട്ട് 6.35ന് പുറപ്പെട്ട് 9.05ന് സെൻട്രലിൽ എത്തും. ചെന്നൈ ബീച്ചിൽ നിന്ന് രാവിലെ 8.49നു പുറപ്പെടുന്ന ട്രെയിൻ 11.10നു മേൽ മറുവത്തൂരിലെത്തും. മേൽ മറുവത്തൂരിൽ നിന്നുള്ള സർവീസ് ഉച്ചയ്ക്കു ശേഷം 3.10നു പുറപ്പെ ടും. ഇത് 5.53ന് ചെന്നൈ ബീച്ച് സ്റ്റേഷനിലെത്തും.