
ചെന്നൈ : മുൻ മുഖ്യമന്ത്രി എം. കരുണാനിധിക്ക് മറീനയിൽ സ്മാരകം പണിയാൻ 39 കോടി രൂപ സർക്കാർ അനുവദിച്ചു. കരുണാ നിധിയുടെ സമാധിസ്ഥാനമായ അണ്ണാ മെമ്മോറിയൽ സമുച്ചയത്തോടനുബന്ധിച്ച് 2.21 ഏക്കർ സ്ഥലത്ത് സ്മാരകം പണിയുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. കലൈഞ്ജർ കരുണാനിധിയുടെ ജീവിതവും പ്രവർത്തനങ്ങളും അവതരിപ്പിക്കുന്ന ചിത്രങ്ങളും മറ്റ് ദൃശ്യ പ്രദർശനങ്ങളും അവതരിപ്പിക്കാനുള്ള സംവിധാനങ്ങളും സ്മാരകത്തിലുണ്ടാകും.