Home Featured തമിഴ്നാട്ടില്‍ പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം

തമിഴ്നാട്ടില്‍ പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം

by jameema shabeer

ചെന്നൈ: തമിഴ്നാട്ടില്‍ പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര്‍ മരിച്ചു. മയിലാടുതുറൈയിലാണ് സംഭവം. മാണിക്യം, മാധവൻ, രാഘവൻ, നികേഷ് എന്നിവരാണ് മരിച്ചത്.

സ്ഫോടനത്തില്‍ പരിക്കേറ്റ നാല് പേരെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോഡൗണിന്റെ ഉടമയായ മോഹനനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

മയിലാടുതുറൈ ഡി.ആര്‍.ഒ മണിമേഖല, ആര്‍.ഡി.ഒ അര്‍ച്ചന, എസ്.പി ഹര്‍ഷ് സിങ് എന്നിവരും സംഭവസ്ഥലത്തെത്തി. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp