തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യപുരസ്‌കാരം പ്രശസ്‌ത തമിഴ്‌കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന്. മലയാളത്തിലും മലയാളേതര ഇന്ത്യന്‍ ഭാഷകളിലും നല്‍കി വരുന്ന പുരസ്‌കാരം 2020ല്‍ ലഭിച്ചത് എം. ലീലാവതിയ്‌ക്കായിരുന്നു.

മൂന്ന് ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വളളത്തോള്‍, കവികളായ ആലങ്കോട് ലീലാകൃഷ്‌ണന്‍, പ്രഭാ വര്‍മ്മ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇത്തവണ യുവ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടില്ല. കൃതികളുടെ നിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാലാണിത്. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയ ശേഷം അവാര്‍ഡ് വിതരണം നടത്തും.
കവിയും ഗാനരചയിതാവും നോവലിസ്‌റ്റുമായ വൈരമുത്തുവിന് 2003ല്‍ രാജ്യം പദ്മശ്രീയും 2014ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു.
