ചെന്നൈ : നാമക്കൽ ജില്ലയിലെ രാശിപുരത്തിന് സമീപം പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടി ക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിശ്രുത വരൻ അടക്കം 7 പേർ അറസ്റ്റിൽ.രാശിപുരത്തിന് തൊട്ടടുത്തുള്ള വടക്കാട് സ്വദേശി കന്ദസാമിയുമായാണു പത്താം ക്ലാസുകാരിയുടെ വിവാഹം ഉറപ്പിച്ചത്.
ഇരുവരും വിവാഹിതരായാൽ നിയമനടപടി സ്വീകരിക്കുമെന്ന് ശിശുക്ഷേമ വകുപ്പ് അധികൃതർ അറിയിച്ചതോടെ വിവാഹം മുടങ്ങി. ഇതേത്തുടർന്ന് ദി വസങ്ങൾക്ക് മുൻപ് കന്ദസാമിയും സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ചു. വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയെന്ന വിവരം പൊലീസിനെ അറിയിച്ചതോടെ കന്ദസാമിയെയും സംഘത്തിലെ 7 പേരെയും അറസ്റ്റ് ചെയ്തു.