ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ ഡോക്ടര്‍ മരണപ്പെട്ടു. തമിഴ്നാട്ടിലെ അനുപനാടി സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ ഷണ്‍മുഖപ്രിയയാണ് മരിച്ചത്. എട്ട് മാസം ഗര്‍ഭിണിയായിരുന്നു ഡോക്ടര്‍.

ആശുപത്രിയില്‍ കോവിഡ് രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കേയാണ് ഡോക്ടര്‍ക്ക് രോഗബാധയുണ്ടായത്. ഗര്‍ഭിണിയായിരുന്നതിനാല്‍ പ്രതിരോധ വാക്സിനും സ്വീകരിക്കാനായില്ല. പത്ത് ദിവസം മുമ്ബാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മധുരൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് ഡോക്ടര്‍ മരണപ്പെട്ടത്. എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഡോക്ടറുടെ കുഞ്ഞിനെയും രക്ഷിക്കാനായില്ല. തമിഴ്നാട്ടില്‍ തന്നെ രണ്ട് നഴ്സുമാരും കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു. വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായിരുന്ന പ്രേമ (52) യാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ 26 നാണ് പ്രേമയെ കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് കോവിഡ്
ചെന്നൈ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ആശുപത്രിയില്‍ സ്റ്റാവ് നഴ്സായിരുന്ന ഇന്ദിര (34)യും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ മെയ് 24 വരെ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡല്‍ഹിയിലും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യുവ ഡോക്ടര്‍ മരണപ്പെട്ടിരുന്നു. ഡല്‍ഹി ജിടിബി ആശുപത്രിയിലെ ഡോക്ടറായ അനസ് മുജാഹിദാണ് മരണപ്പെട്ടത്. ഡല്‍ഹി യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും എംബിബിഎസ് നേടിയ അനസ് ശനിയാഴ്ച്ച ഉച്ചവരെ ആശുപത്രിയിലെ ഒബി ജിന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. അന്ന് രാത്രി 8 മണിക്കാണ് കോവിഡ് പൊസിറ്റീവാണെന്ന റിപ്പോര്‍ട്ട് കിട്ടിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അനസ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. മറ്റ് എന്തെങ്കിലും തരത്തിലുള്ള അസുഖം അനസിന് ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ജയലളിതയെ അഴിമതിക്കേസില്‍ പൂട്ടിയ വ്യക്തി; തമിഴ്‌നാട് എ.ജിയായി ആര്‍.ഷണ്മുഖസുന്ദരം
ഇതിനിടയില്‍ ഡല്‍ഹിയിലെ സരോജ് ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ മരണപ്പെട്ടതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്‍പത് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രിയിലെ ഒപി വിഭാഗം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
‘ഇത്തരം വാഹനങ്ങൾ ഇനി മുതൽ ടോൾ അടക്കേണ്ടതില്ല’ ദേശീയപാത അതോറിറ്റി
കോവിഡ് സ്ഥിരീകരിച്ച എണ്‍പത് ഡോക്ടര്‍മാരില്‍ 12 പേര്‍ ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ബാക്കിയുള്ളവരില്‍ അവരുടെ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ആയ ഡോ. എകെ റാവത്ത് ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 27 വര്‍ഷമായി സരോജ് ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചയാളാണ് ഡോ. എകെ റാവത്ത്. ഡോക്ടറുടെ മരണത്തിന്റെ ഞെട്ടലിലാണ് ആശുപത്രി.
എംകെ സ്റ്റാലിന്റെ ഓഫീസ് സെക്രട്ടറി ഒരു ‘ചെന്നൈ മലയാളി’; ആരാണ് അനു ജോര്‍ജ് ഐഎഎസ്,