തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlതമിഴ്നാട് : സംസ്ഥാനത്ത് കോവിഡ് ആശങ്കയ്ക്ക് പിന്നാലെയാണ് ഒമിക്രോണും വ്യാപിച്ച് തുടങ്ങിയത്. കോവിഡ് വ്യാപനത്തിനൊപ്പം ഒമിക്രോണ്‍ രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഈ സാഹചര്യത്തില്‍ വാളയാറില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്‌നാട്. രണ്ട് ഡോസ് വാക്‌സിനും ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രേഖകളില്ലാതെ വരുന്ന യാത്രക്കാരെ മടക്കി അയക്കാനാണ് തീരുമാനം. മാത്രമല്ല, നിലവിലെ സ്ഥിതിയില്‍ വ്യത്യാസമുണ്ടായാല്‍ അടുത്തദിവസം മുതല്‍ പരിശോധനയുടെ വ്യാപ്തി കൂട്ടുമെന്ന് കോയമ്ബത്തൂര്‍ ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിച്ചിട്ടുണ്ട്. വലിയ ആശങ്കയിലാണ് ലോകമെമ്ബാടുമുള്ള ജനങ്ങള്‍ കഴിയുന്നത്. ഒരു ലക്ഷത്തോളം കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര (797) ഡല്‍ഹി (465), രാജസ്ഥാന്‍ (236), കേരളം (234) എന്നിങ്ങനെയാണ് കണക്കുകള്‍.
