Home Featured തമിഴ്നാട്ടിൽ പോത്തുകൾക്ക് പണം ആവശ്യപ്പെട്ട് മലയാളിക്ക് നേരെ ആക്രമണം;ഹിന്ദുമഹാസഭ നേതാവും കൂട്ടാളിയും അറസ്റ്റിൽ

തമിഴ്നാട്ടിൽ പോത്തുകൾക്ക് പണം ആവശ്യപ്പെട്ട് മലയാളിക്ക് നേരെ ആക്രമണം;ഹിന്ദുമഹാസഭ നേതാവും കൂട്ടാളിയും അറസ്റ്റിൽ

by admin
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ                                                                                        👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ • പോത്തുകളുമായി ആന്ധ്രയിൽ നിന്നു പൊള്ളാച്ചിയിലേക്കു പോവുകയായിരുന്ന മലയാളിയുടെ ലോറി ആക്രമിച്ച് പണം ആവശ്യപ്പെട്ട ഹിന്ദുമഹാസഭ നേതാവും കൂട്ടാളിയും അറസ്റ്റിൽ. തിരുച്ചിറപ്പള്ളിക്കടുത്ത് തുറയൂരിൽ നടന്ന അക്രമത്തിൽ പരുക്കേറ്റ ലോറി ഡ്രൈവർ പാലക്കാട് കൊല്ലങ്കോട് സ്വദേശി മുഹമ്മദ് മുസ്തഫയും രണ്ടു സഹായികളും ആശുപത്രിയിൽ ചികിത്സ തേടി.

ഹിന്ദു മഹാസഭയുടെ പശു സംരക്ഷണ സമിതി സെക്രട്ട റി ചിരഞ്ജീവിയും കൂട്ടാളി കണ്ണനുമാണ് പിടിയിലായത്. ലോറി തടഞ്ഞ ഇവർ വണ്ടി യിൽ കൂടുതൽ മാടുകളുണ്ട ന്നും 10,000 രൂപ നൽകിയാൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്നും അറിയി ക്കുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ച് മുസ്തഫ യെയും സഹായി വിരുദാചലം സ്വദേശി മണികണ്ഠനെയും ഇവർ ഉപദ്രവിക്കുകയും ചെയ്തു.മണികണ്ഠന്റെ പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്ത തുറയൂർ പൊലീസ് ഇവർ സഞ്ചരിച്ച കാറും പിടി ച്ചെടുത്തു

=====================================================================

തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക ; അതിർത്തിയിൽ പണി തുടങ്ങി തമിഴ്നാട് സർക്കാർ ;ഈ രേഖകളില്ലാത്തവരെ തിരിച്ചയക്കാനും തീരുമാനം

തമിഴ്നാട് : സംസ്ഥാനത്ത് കോവിഡ് ആശങ്കയ്ക്ക് പിന്നാലെയാണ് ഒമിക്രോണും വ്യാപിച്ച്‌ തുടങ്ങിയത്. കോവിഡ് വ്യാപനത്തിനൊപ്പം ഒമിക്രോണ്‍ രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഈ സാഹചര്യത്തില്‍ വാളയാറില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്‌നാട്. രണ്ട് ഡോസ് വാക്‌സിനും ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രേഖകളില്ലാതെ വരുന്ന യാത്രക്കാരെ മടക്കി അയക്കാനാണ് തീരുമാനം. മാത്രമല്ല, നിലവിലെ സ്ഥിതിയില്‍ വ്യത്യാസമുണ്ടായാല്‍ അടുത്തദിവസം മുതല്‍ പരിശോധനയുടെ വ്യാപ്തി കൂട്ടുമെന്ന് കോയമ്ബത്തൂര്‍ ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിച്ചിട്ടുണ്ട്. വലിയ ആശങ്കയിലാണ് ലോകമെമ്ബാടുമുള്ള ജനങ്ങള്‍ കഴിയുന്നത്. ഒരു ലക്ഷത്തോളം കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര (797) ഡല്‍ഹി (465), രാജസ്ഥാന്‍ (236), കേരളം (234) എന്നിങ്ങനെയാണ് കണക്കുകള്‍.

മിയോട്ട് ആശുപത്രി മുതൽ മുഗളിവാക്കം വരെ പുതിയ മേൽപാത;ഇനി അഴിയും നഗരക്കുരുക്ക്

You may also like

error: Content is protected !!
Join Our Whatsapp