തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ👉 Whatsapp https://chat.whatsapp.com/HbrzpS7FHCrIpfJGK2dZip
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ:സംസ്ഥാനത്തുനിന്നുള്ള എം.പി.മാർക്ക് കൂടിക്കാഴ്ച നിഷേധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ തമിഴ്നാട് സർക്കാർ. ജനപ്രതിനിധികൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്ത ഷായുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആരോപിച്ചു.

മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്) തമിഴ്നാട്ടിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനാണ് മുൻകേന്ദ്രമന്ത്രി ടി.ആർ. ബാലുവിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ എം.പി.മാർ അമിത് ഷായെ കാണാൻ സമയം ചോദിച്ചത്. നേരിൽ കാണാൻ അനുമതി ലഭിക്കാതെ വന്നതോടെ നിവേദനം മന്ത്രിയുടെ ഓഫീസിൽ നൽകിയതിനുശേഷം എം.പി.മാർ മടങ്ങുകയായിരുന്നു. എം.പി.മാർ കൂടിക്കാഴ്ചയ്ക്കായി പലതവണ ശ്രമിച്ചപ്പോഴും ഷാ അനുമതി നിഷേധിച്ചുവെന്ന് കുറ്റപ്പെടുത്തിയ സ്റ്റാലിൻ നീറ്റിനെതിരേയുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.
സാമൂഹികനീതി ഉറപ്പാക്കുന്നതിനുള്ള പല അവകാശങ്ങളും പോരാടി നേടിയതാണ്. നീറ്റ് വിഷയത്തിലും വിജയം നേടും. സംസ്ഥാനസർക്കാരിന്റെ പണം ചെലവഴിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ കോളജുകളിലെ പ്രവേശനം എങ്ങനെ നടത്തണമെന്ന്തീ രുമാനിക്കാനുള്ള അവകാശം സംസ്ഥാനത്തിനാണെന്നും അതിൽ കേന്ദ്രം തലയിടാൻ പാടില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട്ടിൽ നീറ്റ് ഒഴിവാക്കുന്നതിന് നിയമസഭയിൽ പ്രത്യേകനിയമം പാസാക്കിയിരുന്നു. ഇത് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. നിയമത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നൽകിയ നിവേദനം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇതേ തുടർന്നാണ് എം.പി.മാർ ആഭ്യന്തരമന്ത്രിയെ കാണാൻ ശ്രമിച്ചത്.
