തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/HbrzpS7FHCrIpfJGK2dZip
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : നടൻ വിജയ് സേതുപതിയുടെ മാനേജർ തന്നെ മർദിച്ചെന്നാരോപിച്ച് നടൻ മഹാഗാന്ധി നൽകിയ മാനനഷ്ടക്കേസിൽ അന്തിമ വാദം കോടതി 11നു കേൾക്കും. നവംബർ 2നു ബെംഗളൂരു വിമാനത്താവളത്തിൽ വച്ചു മഹാഗാന്ധി തന്നെ ആക്രമിക്കാൻ ശ്രമിച്ചതായി വിജയ് സേതുപതി പറഞ്ഞിരുന്നു. കയ്യേറ്റ ദൃശ്യങ്ങളടക്കം പ്രചരിച്ച് ഒരുമാസം പിന്നിട്ടപ്പോഴാണു മഹാഗാന്ധി കോടതിയെ സമീപിച്ചത്.
വിജയ് സേതുപതിക്കൊപ്പം ഒരേ വിമാനത്തിലാണു ബെംഗളൂരുവിലേക്കു പോയതെന്നും വിമാനത്താവളത്തിൽ കണ്ടപ്പോൾ അഭിനന്ദിക്കാൻ ശ്രമിച്ചതാണെന്നും മഹാഗാന്ധി പറയുന്നു. നടന്റെ മാനേജർ ജോൺ സൺ മുഖത്തടിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തെന്നും തുടർന്ന് താനാണ് മർദിച്ചതെന്നു പ്രചരിപ്പിച്ചെന്നും ആരോപിച്ചാണു പരാതി നൽകിയത്.
കേസ് പരിഗണിച്ച് ചെന്നൈ സൈദാപേട്ടയിലെ ഒൻപതാം മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിക്കു മുന്നിൽ വിജയ് സേതുപതി നേരിട്ട് ഹാജരായി വിശദീകരണം നൽകിയിരുന്നു. പബ്ലിസിറ്റിക്കു വേണ്ടിയുള്ള കേസാണിതെന്നും 3 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും വിജയ് സേതുപതി കോടതിയെ അറിയിച്ചു. എന്നാൽ, ഈ ആരോപണം വാദി ഭാഗം അഭിഭാഷകൻ നിഷേധിച്ചു. തുടർന്നു കേസ് 11ലേക്കു കോടതി മാറ്റുകയായിരുന്നു.
