തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/HbrzpS7FHCrIpfJGK2dZip
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :വെല്ലൂരിൽ തുടർച്ചയായുണ്ടാകുന്ന ഭൂചലനങ്ങൾ സംബന്ധിച്ചുള്ള പഠനങ്ങൾക്കായി 3 ഇടങ്ങളിൽ ഭൗമശാസ്ത്ര പഠനോപകരണങ്ങൾ സ്ഥാപിച്ചു. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഉപകരണങ്ങൾ സ്ഥാപിച്ചത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലും 2 ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്നുദിശകളിലുള്ള എല്ലാ ഭൗമ ചലനങ്ങളും രേഖപ്പെടുത്തുന്ന ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇവ ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ശാസ്ത്രജ്ഞർ നേരിട്ടെത്തി ഉപകരണങ്ങൾ രേഖപ്പെടുത്തുന്ന വിവരങ്ങൾ പകർത്തി ഡൽഹി കേന്ദ്രത്തിലേക്ക് അയയ്ക്കുകയാണ് ചെയ്യുക.
