Home Uncategorized തമിഴ്നാട് :പൊങ്കൽ സ്പെഷൽ ബസ് ഇന്നുമുതൽ

തമിഴ്നാട് :പൊങ്കൽ സ്പെഷൽ ബസ് ഇന്നുമുതൽ

by admin
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ                                                                                        👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ : പൊങ്കൽ സ്പെഷൽ ബസുകൾ ഇന്നുമുതൽ 13 വരെ സർവീസ് നടത്തും. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ട് 10,300 ബസുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുക. 75 ശതമാനം യാത്രക്കാരെ അനുവദിക്കും. ചെന്നൈയിൽ നിന്ന് പ്രതിദിനമുള്ള 2,100 ബസു കൾക്കു പുറമേ 4,000 പ്രത്യേക സർവീസുകളുണ്ടാകും.

  • പൊന്നേരി, ഗുമ്മിഡി പൂണ്ടി, ഊത്തുക്കോട്ട വഴി ആന്ധ്രപ്രദേശ് ഭാഗത്തേക്കുള്ള ബസുകൾ മാധവാരം പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സർവീസുകൾ നടത്തുക.
  • ഇസിആർ വഴി പുതുച്ചേരി, കടലൂർ, ചിദംബരം ഭാഗങ്ങളിലേക്കുള്ള ബസുകൾ കെകെ നഗർ ബസ്സ്റ്റാൻഡിൽ നിന്നാണ് പു റപ്പെടുന്നത്.
  • തിണ്ടിവനം, വിക്രവണ്ടി, പൻറുട്ടി വഴി കുംഭകോണം, തഞ്ചാവൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ താംബരത്തു നിന്നാരംഭിക്കും.
  • വെല്ലൂർ, ആരണി, തിരുപ്പതി, കാഞ്ചീപുരം, ഹൊസൂർ, ധർമപുരി, കൃഷ്ണഗിരി, തിരുത്തണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പൂനമല്ലിയിൽ നിന്നാണ് ബസുകൾ പുറപ്പെടും.
  • കോയമ്പത്തൂരിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമു ള്ള ബസുകൾ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്നാണ് സർവീസുകൾ നടത്തുന്നത്.
  • സർവീസുകൾ ആരംഭിക്കുന്ന വിവിധ സ്റ്റാൻഡുകളിലേക്കു കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്ന് എംടിസി ബസുകളുടെ കണക്ഷൻ സർവീസുകൾ ഉണ്ടായിരിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

മിയോട്ട് ആശുപത്രി മുതൽ മുഗളിവാക്കം വരെ പുതിയ മേൽപാത;ഇനി അഴിയും നഗരക്കുരുക്ക്

You may also like

error: Content is protected !!
Join Our Whatsapp