Home Featured അലങ്കാനല്ലൂർ ജല്ലിക്കെട്ട് 17ന്

അലങ്കാനല്ലൂർ ജല്ലിക്കെട്ട് 17ന്

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/HbrzpS7FHCrIpfJGK2dZip
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ :മാട്ടു പൊങ്കൽ ദിനമായ 16നു സംസ്ഥാനത്തു പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ അലങ്കാനല്ലൂർ ജല്ലിക്കെട്ട് 17ലേക്കു മാറ്റി. ഇതിനു മുന്നോടിയായി 14ന് അവണിയാപുരം, 15നു പാലമേട് ജല്ലിക്കെട്ടുകൾ നടക്കും. അതേസമയം, ജല്ലിക്കെട്ട് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടിയിട്ടുണ്ട്.

ഇതിനിടെ കരൂർ ജില്ലയിൽ പൊങ്കലിനോട് അനുബന്ധിച്ച് കോഴിപ്പോരു നടത്താനുള്ള നീക്കവും ഹൈക്കോടതി മറ്റൊരു ഹർജി പരിഗണിക്കവേ താൽക്കാലികമായി തടഞ്ഞു. 25 വരെ കോഴിപ്പോര് നടത്തരുതെന്നാണു ഹൈക്കോടതി നിർദേശം നൽകിയത്. ഈ ഹർജിയിലും സർക്കാർ നിലപാട് കോടതി ആരാഞ്ഞിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp