തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlബുധനാഴ്ച വരെ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തിങ്കളാഴ്ച അറിയിച്ചു.
തിങ്കളാഴ്ച ചെന്നൈയിലും സമീപ ജില്ലകളിലും സാമാന്യം ശക്തമായ മഴ പെയ്തപ്പോള്‍ പല തീരപ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി.തിരുവള്ളൂര്‍ ജില്ലയിലെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി അധികൃതര്‍ അറിയിച്ചു.
വടക്കന്‍ തീരപ്രദേശങ്ങളിലും പുതുച്ചേരിയിലും ചിലയിടങ്ങളില്‍ മിതമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്.ബാലചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളിലും ചൊവ്വാഴ്ച മിതമായ മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.