Home Featured 18 വര്‍ഷം നീണ്ട ദാമ്ബത്യം അവസാനിക്കുന്നു; നടന്‍ ധനുഷ്‌വിവാഹമോചനത്തിലേക്ക്

18 വര്‍ഷം നീണ്ട ദാമ്ബത്യം അവസാനിക്കുന്നു; നടന്‍ ധനുഷ്‌വിവാഹമോചനത്തിലേക്ക്

by jameema shabeer

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

18 വര്‍ഷം നീണ്ട ദാമ്ബത്യം അവസാനിക്കുന്നുവെന്നും തങ്ങള്‍ വിവാഹമോചനത്തിലേക്ക് കടക്കുകയാണെന്നും നടന്‍ ധനുഷ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. 2004 നവംബര്‍ 18 ന് ആയിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളും ഗായികയും സംവിധായികയുമായ ഐശ്വര്യയും ധനുഷും തമ്മില്‍ വിവാഹിതരായത്.18 വര്‍ഷം നീണ്ട ദാമ്ബത്യം അവസാനിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് താരം പ്രഖ്യാപിച്ചത്. ധനുഷ് ട്വിറ്ററിലൂടെയും ഐശ്വര്യ ഇന്‍സ്റ്റയിലൂടെയുമാണ് വിവാഹമോചന വിവരം പുറത്തുവിട്ടത്.സുഹൃത്തുക്കളായും ദമ്ബതികളായും രക്ഷിതാക്കളായും പരസ്പരം ഗുണകാംക്ഷികളായുമുള്ള 18 വര്‍ഷമെന്നാണ് കഴിഞ്ഞ കാലത്തെ കുറിച്ച്‌ ഇരുവരും കുറിച്ചത്.

പരസ്പരം വഴി പിരിയുന്ന ഘട്ടത്തിലാണ് ഇപ്പോഴെന്ന് അവര്‍ അറിയിച്ചു. തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും സ്വകാര്യത അനുവദിക്കുകയും ചെയ്യണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.തങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുകയും സ്വകാര്യത അനുവദിക്കുകയും വേണമെന്ന്‌ഇരുവരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആവശ്യപ്പെട്ടു.ഒരേ വാചകങ്ങളാണ് ഇരുവരുടെയും സോഷ്യല്‍മീഡിയ പോസ്റ്റിലുള്ളത്. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. ഈ വാര്‍ത്ത കേട്ടതോടെ ഏറെ നിരാശയിലാണ് ഇരുവരുടെയും ആരാധകര്‍.

വാര്‍ത്തകള്‍ സജീവമായി നില്‍ക്കുമ്ബോള്‍ തന്നെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യ തന്റെ ട്വിറ്ററില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയതും ചര്‍ച്ചയാവുകയാണ്. ചെറിയ കുട്ടികളായിരിക്കെ അച്‌ഛന്‍ രജനികാന്തിന്റെ ഇരുകൈകളിലുമിരിക്കുന്ന ഐശ്വര്യയുടെയും സൗന്ദര്യയുടെയും ഫോട്ടോയാണ് പുതിയ പ്രൊഫൈല്‍ ചിത്രമായി അവര്‍ നല്‍കിയിരിക്കുന്നത്.ന്യൂ പ്രൊഫൈല്‍ പിക് എന്നൊരു അടിക്കുറിപ്പും അവര്‍ നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെ പിന്തുണ അറിയിച്ചിരിക്കുന്നത്. അച്ഛന്റെ പെണ്‍മക്കള്‍ എന്നും വിവാഹമോചന വാര്‍ത്ത വേദനിപ്പിച്ചുവെന്നുമെല്ലാം കമന്റുകളുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp