തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: തമിഴ്നാട്ടില്‍ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയില്‍ ചെരിപ്പ് മാല അണിയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്തി.ഹിന്ദു മുന്നണി പ്രവര്‍ത്തകരായ രണ്ടുപേര്‍ക്കെതിരെയാണ് കേസ്. വെല്ലൂര്‍ സ്വദേശികളായ 26കാരന് അരുണ്‍ കാര്‍ത്തിക്, 28കാരനായ വി. മോഹന്‍രാജ് എന്നിവരെ ജനുവരി 11നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും കസ്റ്റഡി ഉത്തരവ് ചൊവ്വാഴ്ച ലഭിച്ചു.
ജനുവരി ഒമ്ബതിനാണ് കേസിന് ആസ്പദമായ സംഭവം. വെല്ലൂര്‍ തന്തൈ പെരിയോര്‍ സ്റ്റഡി സെന്ററിന് മുന്പില് സ്ഥാപിച്ച പ്രതിമയില്‍ ഇരുവരും ചെരിപ്പ് മാലയണിക്കുകയും കാവി നിറത്തിലുള്ള പൊടി വിതറുകയുമായിരുന്നു. തുടര്‍ന്ന് ദ്രാവിഡര്‍ കഴകം, തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകരായ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.