തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ: റിപ്പബ്ലിക് ദി നാഘോഷ വും അതി നു മുന്നോടിയായി 20, 22, 24 തീയതികളിലായി പരേഡ് റിഹേഴ്സലും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടു ത്തി. കാമരാജർ ശാലയിൽ ലൈറ്റ് ഹൗസ് മുതൽ വാർ മെമ്മോറിയൽ വരെ രാവിലെ 6 മുതൽ 9.30 വരെ ഗതാഗതം അനുവദിക്കില്ല.
വാണിജ്യ ആവശ്യങ്ങൾക്കായി അഡയാറിൽ നിന്നു കാമരാജർ ശാലയിലെ ബ്രോഡ് വേ വരെ പോകുന്ന വാഹനങ്ങൾ ഗ്രീൻവേയ്സ് പോയിന്റിൽ നിന്നു വഴി തി രിച്ചുവിടും.
എംടിസി ബസുകളെ സാന്തോം ഹൈറോഡിൽ നിന്നു വഴി തിരി ച്ചു വിടുന്നതായിരിക്കും. അണ്ണാ സ്ക്വയറിലുള്ള ബസ് സ്റ്റോപ് വാലജാ റോഡിലുള്ള സർക്കാർ അതിഥി മന്ദിരത്തിനു സമീപ ത്തേക്കു മാറ്റുമെന്നും സിറ്റിപൊലീസ് അറിയിച്ചു.

തമിഴ്നാട് ;22 ന് മെഗാ വാക്സിനേഷൻ
സംസ്ഥാനത്ത് മെഗാ വാക്സിനേഷൻ 22ന് നടക്കുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. 50,000 കേന്ദ്രങ്ങളിൽ കുത്തിവയ്ക്കുണ്ട്. വാക്സീൻ ഇതുവരെയും എടുക്കാത്തവർ മെഗാ ക്യാംപുകൾ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
കരുതൽ ഡോസ് ;വ്യാഴാഴ്ച ക്യാംപ്
കരുതൽ ഡോസ് നൽകുന്നതിനായി എല്ലാ വ്യാഴാഴ്ചയും പ്രത്യേക ക്യാംപുകൾ ഉണ്ടായിരിക്കുമെന്ന് ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗങ്ങൾ ഉള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. രണ്ടാം ഡോസ് എടുത്ത് ഒൻപതു മാസം കഴിഞ്ഞവർക്കാണ് വാക്സീന് അർഹത. 92,522 പേർക്കാണ് ഇതുവരെ കരുതൽ ഡോസ് നൽകിയിട്ടുള്ളത്. സൈദാപെട്ടിൽ വീടുകൾ കയറിയുള്ള കരുതൽ ഡോസ് കുത്തിവയ്പ്പ് നേരിട്ടു വിലയിരുത്തിയ മന്ത്രി, ജനുവരി അവസാനത്തോടെ 10 ലക്ഷം പേർക്ക് കുത്തിവയ്പിന് അർഹത ഉണ്ടാവുമെന്ന് പറഞ്ഞു.