തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ: ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡിനുള്ള തമിഴ്നാടിന്റെ ടാബ്ലോ വിദഗ്ധ സമിതി നിരസിച്ചതിന് തൊട്ടുപിന്നാലെ, ചെന്നൈയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നും സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. റിപ്പബ്ലിക് ദിന പരേഡിന് ഒരു കാരണവുമില്ലാതെ തമിഴ്നാടിന്റെ ടാബ്ലോകള്‍ നിരസിച്ചതില്‍ ഞെട്ടലും സങ്കടവും ഉണ്ട്. കേന്ദ്ര കമ്മിറ്റി നിരസിച്ച തമിഴ്‌നാടിന്റെ ടാബ്‌ളോ ചെന്നൈയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകും തമിഴ്നാട്ടിലുടനീളം പ്രദര്‍ശിക്കും,’ മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ തിങ്കളാഴ്ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ടാബ്ലോ ഒഴിവാക്കുന്നത് തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെയും ദേശസ്നേഹത്തെയും ആഴത്തില്‍ വ്രണപ്പെടുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കത്തില്‍ എഴുതി. സ്വാതന്ത്ര്യസമരത്തില്‍ തമിഴ്‌നാടിന്റെ സംഭാവന 1857-ലെ കലാപത്തിന് മുമ്ബുള്ളതാണെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. അതിന്റെ പങ്ക് ‘മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ചെറുതല്ല’ എന്നും അദ്ദേഹം പറഞ്ഞു.
1857ലെ ശിപായി ലഹളയ്ക്ക് മുമ്ബ് 1806ലെ വെല്ലൂര്‍ ലഹള എങ്ങനെയായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി, അത് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് പറയപ്പെടുന്നു. പുലിതേവന്‍, വീരപാണ്ഡ്യ കട്ടബൊമ്മന്‍, വീരന്‍ സുന്ദരലിംഗം, മരുതുസഹോദരന്മാര്‍, ധീരന്‍ ചിന്നമലൈ തുടങ്ങി ഒട്ടനവധി ധീരന്മാരെ സ്വാതന്ത്ര്യസമരത്തിന് ഈ തമിഴ്‌നാട് ജന്മം നല്‍കിയിട്ടുണ്ട്.
സ്വാതന്ത്ര്യ സമര സേനാനി വി.ഒ. ചിദംബരനാര്‍, മഹാകവി ഭാരതിയാര്‍, കയ്യില്‍ വാളുമായി കുതിരപ്പുറത്തേറിയ റാണി വേലുനാച്ചിയാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയതായിരുന്നു തമിഴ്‌നാടിന്റെ ഫ്‌ലോട്ട്. ആദ്യത്തെ മൂന്നു പരിശോധനകളും വിജയകരമായി മറികടന്നു. പക്ഷേ അന്തിമ പട്ടികയില്‍ നിന്നു പുറത്തായി. തീരുമാനം വിശദീകരിക്കാന്‍ പോലും കേന്ദ്രം തയാറായില്ല.വിദഗ്ധ സമിതി തീരുമാനത്തില്‍ ഇടപെടണമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രധാനമന്ത്രിക്കു കത്തയച്ചെങ്കിലും പരിഗണിച്ചില്ല.റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോയും തള്ളിയിരുന്നു. ജടായുപ്പാറയുടെ സ്‌കെച്ചാണ് കേരളം നല്‍കിയത്.