Home covid19 തമിഴ്നാട്:നാളെ സമ്പൂർണ ലോക്ഡൗൺ :റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇളവ്

തമിഴ്നാട്:നാളെ സമ്പൂർണ ലോക്ഡൗൺ :റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇളവ്

by admin
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w                                                                                      👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ • കോവിഡ് കേസുകളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെയും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടു ത്താൻ തീരുമാനം. അതേസമയം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ എത്തുന്നവർക്കു സുഗമമായ യാത്ര ഉറപ്പാക്കാൻ വേണ്ട നടപടികൾ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ചെന്നൈ സെൻട്രൽ, എഗ്മൂർ റെയിൽവേ സ്റ്റേഷൻ, കോയമ്പേട് സിഎംബിടി തുടങ്ങിയ കേന്ദ്രങ്ങളിൽ ഓട്ടോറിക്ഷകളും ടാക്സികളും അനുവദിക്കും. സം സ്ഥാനത്തെ എല്ലാ പ്രധാന
റെയിൽവേ, ബസ് സ്റ്റേഷനുകളി ലും ഈ സൗകര്യമുണ്ടാകും. അവശ്യ സർവീസുകൾക്കു മാത്രമാണ് നാളെ പ്രവർത്തനാനുമതിയുള്ളത്. പാൽ, എടിഎമ്മുകൾ, ആശുപ്രതികൾ, ചരക്ക് ഗതാഗതം, പെട്രോൾ പമ്പുകൾ എന്നിവ അനുവദിക്കും, റസ്റ്ററന്റുകൾക്ക് രാവിലെ 7 മുതൽ രാത്രി 10 വരെ ഭക്ഷണം വിതരണം ചെയ്യാം. എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും യാത്ര ചെയ്യു ന്നവർ ടിക്കറ്റ് കരുതണം.

ചെന്നൈ നഗരത്തിലെ പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ കുറവുണ്ടെങ്കിലും പരിശോധന നടത്തുന്ന നാലിലൊന്നു പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു.

കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കയിലായി ചെന്നൈ മലയാളികൾ; യാത്രകൾ ഒഴിവാക്കുന്നു

ആകെയുള്ള 39,537 തെരുവുകളിൽ 10,008 ൽ ഒരു പോസിറ്റീവ് കേസെങ്കിലും നില വിലുണ്ട്. തേനാംപെട്ട്, അഡയാർ എന്നീ സോണുകളിലാണ് ഏറെയും. തേനാംപെട്ടിൽ 1,267 പേരും അഡയാറിൽ 1,155 പേരും കോ വിഡ് പോസിറ്റീവാണ്.

പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട ങ്കിലും പൊങ്കൽ അവധിക്കു ശേഷം ഒട്ടേറെപ്പേർ മടങ്ങി വന്ന തിനാൽ വീണ്ടും വർധിച്ചേക്കാ മെന്നും 31നു ശേഷം മാത്രമേ യഥാർഥ ചിത്രം ലഭിക്കൂവെന്നും കോർപറേഷൻ സൂചിപ്പിച്ചു

(ജനുവരി 22)സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 30,744 റിപ്പോർട്ട് ചെയ്തു. 23,372 പേരെ ഡിസ്ചാർജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി : 19.7%

തമിഴ്നാട് : 30,000 വും കടന്നു കോവിഡ്;ഇന്നത്തെ വിശദമായ കോവിഡ് കണക്കുകൾ പരിശോധിക്കാം

കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണം- ആർ ടി പി സി ആർ നിർബന്ധമാക്കി ;തമിഴ്‌നാട് കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കി കേരളം

You may also like

error: Content is protected !!
Join Our Whatsapp