Home Featured കാറിന്റെ നികുതി; നടൻ വിജയ് കോടതിയിൽ

കാറിന്റെ നികുതി; നടൻ വിജയ് കോടതിയിൽ

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ആഡംബര കാറിന്റെ പ്രവേശന നികുതി വിഷയത്തിൽ വീണ്ടും മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് സൂപ്പർ താരം വിജയ്. 2005ൽ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്ത ബിഎംഡബ്ല്യു എക്സ് 5 മോഡൽ കാറിന്റെ പ്രവേശന നികുതി അടയ്ക്കാൻ വൈകിയതിന് 400 ശതമാനം പിഴ അടയ്ക്കണമെന്ന സർക്കാരിന്റെ നോട്ടിസിനെതിരെയാണു പുതിയ കേസ്.

റോൾസ് റോയ്സ് കാറിന്റെ പ്രവേശന നികുതി സംബന്ധിച്ച് ഹൈക്കോടതിയിൽ തർക്കമുണ്ടായിരുന്നതിനാലാണു നികുതി അടയ്ക്കാൻ വൈകിയതെന്നു വിജയ് കോടതിയെ അറിയിച്ചു. സമാന വിഷയത്തിൽ സംഗീത സംവിധായകൻ ഹാരിസ് ജയരാജ്, അഡയാർ ഗേറ്റ് ഹോട്ടൽസ് എന്നിവർ നൽകിയിരുന്ന കേസുകൾക്കൊപ്പം ഹൈക്കോടതി വിജയുടെ കേസും ഉൾപ്പെടുത്തി. കോടതി തീരുമാനം ഉണ്ടാകും വരെ വിജയ്ക്കെതിരെ നടപടികൾ പാടില്ലെന്നും ജസ്റ്റിസ് സി. ശരവണൻ നിർദേശിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp