തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ് സിബിഐക്ക് കൈമാറി. സംഭവത്തില്‍ കേസന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് കുടുംബവും ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐക്ക് വിട്ടതായി ഉത്തരവിട്ടത്.
തഞ്ചാവൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം രാജ്യശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേസില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടുകയും ചെയ്തു. ഇതിന് പിന്നാലെ തഞ്ചാവൂരില്‍ കമ്മീഷന്‍ അംഗങ്ങള്‍ എത്തി സന്ദര്‍ശനം നടത്തി. ശേഷമാണ് കേസ് സിബിഐയ്‌ക്ക് വിടാന്‍ കോടതി ഉത്തരവുണ്ടായത്.
ജനുവരി 19നായിരുന്നു ആത്മഹത്യയ്‌ക്ക് ശ്രമിച്ച ലാവണ്യ എന്ന 12-ാം ക്ലാസുകാരി മരണത്തിന് കീഴടങ്ങിയത്. ജനുവരി ഒമ്ബതിന് പെണ്‍കുട്ടി വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഹോസ്റ്റലില്‍ വൃത്തിയാക്കുന്നത് ഉള്‍പ്പെടെ നിരവധി ജോലികള്‍ കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുകയും പഠിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായി ചികിത്സയിലിരിക്കെ പെണ്‍കുട്ടി മൊഴി നല്‍കി. കന്യാസ്ത്രീയായ ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനത്തെക്കുറിച്ച് ഇതോടെയാണ് പുറത്തുവന്നത്. വാര്‍ഡന്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പീഡനം സഹിക്കാന്‍ കഴിയാതെ താന്‍ വിഷം കഴിച്ചതാണെന്നും പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
തഞ്ചാവൂരിലെ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹോം എന്ന ബോര്‍ഡിംഗ് ഹൗസിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. വിഷം കഴിച്ചയുടനെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ബോധം തെളിഞ്ഞതോടെ ആത്മഹത്യയ്‌ക്ക് ശ്രമിക്കാനുള്ള കാരണങ്ങള്‍ പെണ്‍കുട്ടി ഡോക്ടറോടെ വെളിപ്പെടുത്തി. പിന്നീട് പോലീസെത്തി മൊഴിയെടുത്തു. ശേഷമാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നെങ്കിലും സ്‌കൂള്‍ മാനേജ്‌മെന്റ് ഇക്കാര്യം നിഷേധിച്ചിരുന്നു. അന്വേഷണത്തിനോട് സഹകരിക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.