തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ബിജെപിക്കെതിരായ വിമര്‍ശനങ്ങള്‍ രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളാക്കി മാറ്റാനാണ് മോദി ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്.
റിപബ്ലിക് ദിനത്തോടനുബന്ധിച്ച് തമിഴ്നാട് സര്‍ക്കാരിന്റെ ടാബ്ലോ ഒഴിവാക്കിയത് ആരുടെ നിര്‍ദേശപ്രകാരമായിരുന്നെന്നും സ്റ്റാലിന് ചോദിക്കുകയുണ്ടായി. വെര്‍ച്വല്‍ റാലിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇത്തരത്തില്‍ ചോദ്യം ഉന്നയിച്ചത്.
അതോടൊപ്പം തന്നെ വേലുനാച്ചിയാരെയും സുബ്രഹ്മണ്യ ഭാരതിയെയും മരതു സഹോദരന്മാരെയും ചിദംബരരെയും ഉള്‍പ്പെടുത്തിയ തമിഴ്നാടിന്റെ ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണം എന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് ജനതക്ക് ദേശത്തോടുള്ള സ്നേഹത്തിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രി നല്‍കേണ്ടതില്ല. സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്നാടിന്റെ പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.- എന്നും സ്റ്റാലിന് പറഞ്ഞു.