Home Featured പുതുച്ചേരിയിൽ ഡിഎംകെ നേതാവിന്റെ വീട്ടിലേക്ക് ബോംബേറ്

പുതുച്ചേരിയിൽ ഡിഎംകെ നേതാവിന്റെ വീട്ടിലേക്ക് ബോംബേറ്

by shifana p
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ :പുതുച്ചേരിയിൽ ഡിഎംകെ നേതാവിന്റെ വീടിനുനേരെ ബോംബേറിഞ്ഞു. നേതാജി നഗർ സെക്കൻഡ് സ്ട്രീറ്റിൽ താമസിക്കുന്ന ഫ്രാങ്ക്ളിൻ എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം. വീടിനു മുന്നിലുള്ള വഴിയിലൂടെ നടന്നെത്തിയ യുവാവ് ബോംബ് എറിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ, കുപ്രസിദ്ധ ഗുണ്ട ‘കൈ ബോംബ് നടരാജൻ ചെന്നൈയിൽ അറസ്റ്റിലായി.

മാടമ്പാക്കത്തെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത്. കൂട്ടാളിയെ കാണുന്നതായി പെരുമ്പാക്കം എഴിൽ നഗറിൽ എത്തിയ നടരാജനെ പൊലീസ് വളയുകയായിരുന്നു. കൊലപാതകം അടക്കം മുപ്പതിലേറെ കേസുകളിൽ പ്രതിയായ നടരാജനു വേണ്ടി പൊലീസ് ഏറെ നാളായി വലവിരിച്ചിരുന്നു.

=======================================================================================================

ഷൂട്ടിംഗിനിടയില്‍വെച്ച്‌ നടന്‍ വിശാലിന് പരിക്കേറ്റു! അടിയന്തര ചികിത്സയ്ക്കായി കേരളത്തിലേക്ക്.!

തെന്നിന്ത്യ മുഴുവന്‍ നിരവധി ആരാധകരുള്ള നടനാണ് വിശാല്‍. ഇപ്പോഴിതാ ആരാധകരെ ദുഖത്തിലാഴ്ത്തിക്കൊണ്ടാണ് താരത്തിന് പരിക്കേറ്റു എന്ന് വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

സിനിമാ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. ഒരു ഫൈറ്റ് സീന്‍ ചിത്രീകരിക്കവെയാണ് അപകടം സംഭവിച്ചത്. വിശാലിന്റെ ലാത്തി എന്ന ചിത്രമാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വിശാല്‍ ചാടുകയും തുടര്‍ന്ന് അദ്ദേഹത്തിന് പരുക്ക് ഏല്‍ക്കുകയുമായിരുന്നു. തനിക്ക് പരിക്കേറ്റ വിവരം വിശാല്‍ തന്നെയാണ് ആരാധകരെ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി അറിയിച്ചത്. അതേസമയം, താരം കേരളത്തിലേക്കാണ് ചികിത്സ തേടി വരുന്നത് എന്നും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ വീരമേ വാഗൈ സൂടും എന്ന ഷൂട്ടിംഗിനിടയിലും വിശാലിന് സമാനമായി പരുക്കേറ്റിരുന്നു.

പുതിയ സിനിമയില്‍ ഒരു പോലീസ് വേഷത്തിലാണ് വിശാല്‍ എത്തുന്നത്. പരിക്കിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കേരളത്തിലേക്ക് പുറപ്പെട്ട വിശാല്‍ മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം ആയിരിക്കും പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ജോയിന്‍ ചെയ്യുക എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്, വിശാലും ഇക്കാര്യങ്ങളെല്ലാം ആരാധകരെ അറിയിച്ചിട്ടുണ്ട്. പ്രിയ നടന്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിച്ച്‌ തിരിച്ച്‌ വരട്ടെ എന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp