തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനം ദക്ഷിണ റെയിൽവേ ആരംഭിച്ചു. ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിലാണ് സേവനം ലഭ്യമാവുക. യാത്ര, പ്ലാറ്റ്ഫോം ടിക്കറ്റുകൾ ക്യുആർ കോഡ് ഉപയോഗിച്ച് എടുക്കാം. സീസൺ ടിക്കറ്റ് പുതുക്കുകയും ചെയ്യാം. ടിക്കറ്റ് വെൻഡിങ് മെഷീനിൽ യാത്രാ വിവരങ്ങൾ നൽകുമ്പോൾ ലഭിക്കുന്ന ക്യുആർ കോഡ് ഗുഗിൾ പേ, ഫോൺ പേ, പേടിഎം മുതലായവ ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം അടയ്ക്കാം.
തുടർന്ന് മെഷീനിൽ നിന്നു ടിക്കറ്റ് ലഭിക്കുന്നതായിരിക്കും. സ്മാർട് കാർഡ് റീച്ചാർജ് ചെയ്യുന്നതിനും ക്യുആർ കോഡ് സംവിധാനം ഉപയോഗിക്കാമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ സംവിധാനം വഴി സീസൺ ടിക്കറ്റ് പുതുക്കുന്നവർക്ക് 0.5 ശതമാനം ഇളവു ലഭിക്കും. ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും railmadad വഴിയോ 139 എന്ന നമ്പറിലൂടെയോ ബന്ധപ്പെടാം.
===================================================================================================
സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും
സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഈ മാസം 28 മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അല്ലാതെ എല്ലാ ക്ലാസുകളും വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. പാഠഭാഗങ്ങള്‍ സമയത്ത് തന്നെ പൂര്‍ത്തീകരിക്കാനാണ് ക്രമീകരണം.
സമയബന്ധിതമായി പാഠഭാഗങ്ങള്‍ തീരാത്ത വിദ്യാലയങ്ങള്‍ അധിക ക്ലാസ് നല്‍കണം.അധ്യയന വര്‍ഷം നീട്ടാതെ സമയത്ത് തന്നെ പരീക്ഷകള്‍ നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ മറ്റന്നാള്‍ പുനരാരംഭിക്കും. കഴിഞ്ഞ തവണ സ്‌കൂള്‍ തുറക്കുമ്ബോള്‍ പുറത്തിറക്കിയ മാര്‍ഗരേഖ തന്നെയാകും ഇത്തവണയും ഉണ്ടാകുക. ഓഫ്ലൈന്‍, ഓണ്‍ലൈന്‍ രൂപത്തില്‍ ക്ലാസുകള്‍ ഉണ്ടാകും. പരീക്ഷാ തീയതികളില്‍ മാറ്റമില്ല. മോഡല്‍ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 16 ന് ആരംഭിക്കും.