തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ: കൊറോണ വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ തീയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനാനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. ഫെബ്രുവരി 16 മുതലാണ് തീയേറ്ററുകളിലേക്ക് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അജിത്, സൂര്യ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് കാത്തിരിക്കുന്നതിനിടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അജിത്തിന്റെ ‘വലിമൈ’ ഈ മാസം 24നാണ് റിലീസ് ചെയ്യുന്നത്. സൂര്യ നായകനാകുന്ന ‘എതര്‍ക്കും തുനിന്തവന്‍’ മാര്‍ച്ച് 10ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. കൊറോണയില്‍ പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് ആശ്വാസം നല്‍കുന്നതാണ് പ്രഖ്യാപനം.
തീയേറ്ററുകള്‍ക്ക് പുറമെ കിന്‍ഡര്‍ ഗാര്‍ഡന്‍, റെസ്റ്റോറന്റുകള്‍, ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, ജിമ്മുകള്‍ തുടങ്ങിയവയ്‌ക്കും നൂറ് ശതമാനം പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. വിവാഹങ്ങളില്‍ 200 പേര്‍ക്കും മരണ ചടങ്ങുകള്‍ക്ക് 100 പേര്‍ക്കും പങ്കെടുക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കി. എന്നാല്‍ സാമൂഹിക- സാംസ്‌കാരിക പരിപാടികള്‍ക്ക് നിരോധനം തുടരും.