തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
പുനലൂര്‍: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തമിഴ്നാട് അതിര്‍ത്തിയില്‍ ഇപ്പോഴും തമിഴ്നാടിന്റെ കര്‍ശന പരിശോധന. കേരള അതിര്‍ത്തിയില്‍ ഇതൊന്നും അധികൃതര്‍ പാലിക്കുന്നില്ല. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടും പ്രധാന അതിര്‍ത്തിയായ ആര്യങ്കാവ് കോട്ടവാസല്‍ വഴി തമിഴ്നാട്ടിലേക്ക് കടക്കാന്‍ എല്ലാവരും ഇപ്പോഴും ബുദ്ധിമുട്ടുകയാണ്.
രണ്ടുഡോസ് കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പുതിയ ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഓണ്‍ലൈന്‍ വഴി പാസ് എടുക്കുകയും വേണം. ഇതൊന്നും ഇല്ലാത്തവരെ പുളിയറയിലെ ചെക് പോസ്റ്റ് അധികൃതര്‍ കടത്തിവിടുകയില്ല.
ഇവിടെ നിന്നുള്ള വാഹനങ്ങള്‍ അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. കേരള അതിര്‍ത്തിയായ ആര്യങ്കാവില്‍ നേരേത്ത ഉണ്ടായിരുന്ന ആരോഗ്യവകുപ്പ് പരിശോധന ഇപ്പോഴില്ല. ആകെയുള്ളത് രണ്ട് പൊലീസുകാരുടെ സേവനമാണ്. ഇവര്‍ തമിഴ്നാട്ടില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നില്ല.