തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സാലിന്റെ ആത്മകഥ പ്രകാശനത്തിനെത്തുന്ന രാഹുൽ ഗാന്ധി നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗസ് അംഗങ്ങളെയും കാണും. പ്രതിപക്ഷ സഖ്യത്തിനായുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നതിനിടെ പുസ്തക പ്രകാശന ചടങ്ങ് വിവിധ പാർട്ടി നേതാക്കളുടെ സംഗമവേദിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
ഉച്ച കഴിഞ്ഞ് 3.30ന് നന്ദമ്പാക്കം ചെന്നൈ ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആർജെഡി നേതാവ് തേജസ്വി യാദവ്, നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല തുടങ്ങിയവരെയും പുസ്തക പ്രകാശന ചടങ്ങിലേക്കു സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ട്. നാളെ സ്റ്റാലിന്റെ അറുപത്തൊൻപതാം ജന്മദിനം ആഘോഷിക്കുന്നതിനു മുന്നോടിയായാണ് ആത്മകഥയു ടെ പ്രഥമ ഭാഗത്തിന്റെ പ്രകാശനം.