Home Featured ചെന്നൈ നഗരത്തിൽ പൊതുവഴികൾ കയ്യേറിയുള്ള കച്ചവടത്തിന് നിയന്ത്രണം ;912 ഇടങ്ങളിൽ മാത്രം അനുമതി

ചെന്നൈ നഗരത്തിൽ പൊതുവഴികൾ കയ്യേറിയുള്ള കച്ചവടത്തിന് നിയന്ത്രണം ;912 ഇടങ്ങളിൽ മാത്രം അനുമതി

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: നഗരത്തിൽ പൊതു വഴികൾ കയ്യേറിയുള്ള കച്ചവടത്തിനു കോർപറേഷൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഏതൊക്കെ സ്ഥലങ്ങളിൽ കച്ചവടം ചെയ്യാമെന്നും പാടില്ലെന്നുമുള്ള വിവരം കച്ചവടക്കാർക്ക് നൽകാൻ കോർപറേഷൻ തീരുമാനിച്ചു. പുതുക്കിയ മാനദണ്ഡ ങ്ങൾ പ്രകാരം 912 ഇടങ്ങളിലാണു കച്ചവടത്തിന് അനുമതിയു ള്ളത്. 4,700 ഇടങ്ങളിൽ അനുമതിയില്ല. ഇവ ഏതൊക്കെയാണന്നും അംഗീകൃത കച്ചവടക്കാരെ നിശ്ചയിക്കുന്നതിനും സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നൽകുന്നതിനുമായി കൺസൽറ്റന്റിനെ നിയമിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.

കോർപറേഷൻ അംഗീകരിച്ച 23,000 വഴിയോര കച്ചവടക്കാരാണു നഗരത്തിലുള്ളത്. എന്നാൽ പൊതുജനങ്ങൾക്കു നടക്കാനുള്ള സ്ഥലം കയ്യേറി ഒട്ടേറെപ്പേർ കച്ചവടം നടത്തുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കോർപറേഷൻ നടപടി സ്വീകരി ക്കുന്നത്. കച്ചവടക്കാരും കോർപ റേഷൻ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തിയിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp