ചെന്നൈ: തമിഴ്നാട്ടിലെ എന്‍ജിനീയറിങ്, പോളിടെക്നിക് കോളേജുകളിലെ സെമസ്റ്റര്‍ പരീക്ഷകള്‍ പൂര്‍ത്തിയായതിനാല്‍ മാര്‍ച്ച് 14-ന് സ്ഥാപനങ്ങള്‍ തുറക്കും. നിലവില്‍, അണ്ണാ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത 500 ഓളം എഞ്ചിനീയറിംഗ് കോളേജുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നു. 85 സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 500-ലധികം പോളിടെക്നിക് കോളേജുകളും പ്രവര്‍ത്തിക്കുന്നു.
ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം മാര്‍ച്ച് 7 മുതല്‍ ആരംഭിക്കുമെന്നും മൂല്യനിര്‍ണയം കഴിഞ്ഞാല്‍ ഫലം പ്രഖ്യാപിക്കുമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍പറഞ്ഞു. ഈ വര്‍ഷം സെമസ്റ്റര്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി, വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളുടെ ലഭ്യത ഉറപ്പാക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ അതത് കോളേജുകളിലേക്ക് ഹാര്‍ഡ് കോപ്പികള്‍ അയയ്ക്കുമെന്നും അധികൃതര്‍ പറഞ്ഞു