തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :കുട്ടികൾക്കായി ക്രിക്കറ്റ് അക്കാദമി ആരംഭിക്കാൻ ഒരുങ്ങി മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. ചെന്നൈയിലും സേലത്തുമാണ് ആദ്യ അക്കാദമികൾ വരുന്നത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അക്കാദമിയുടെ പ്രവർത്തനം വ്യാപിപ്പിച്ചേക്കും.
ഈ വർഷം ഏപ്രിൽ മുതൽ പ്രവർത്തനം ആരംഭിക്കുന്ന രണ്ട് അക്കാദമികളിലേക്കും രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേപോലെ അക്കാദമിയിൽ അവസരമുണ്ട്. മാതാപിതാക്കളാണ് രജിസ്റ്റർ ചെയ്യേണ്ടത്.
മികച്ച പരിശീലനം നേടാനുള്ള അവസരമാണ് അക്കാദമിയെന്ന് സൂപ്പർ കിംഗ്സ് മുഖ്യ പരിശീലകൻ മൈക്കിൽ ഹസി പറഞ്ഞു. ബിസിസിഐ അംഗീകൃത പരിശീലകർ, സൂപ്പർ കിംഗ്സ് താരങ്ങളുടെ ക്ലാസുകൾ തുടങ്ങിയവ അക്കാദമിയുടെ പ്രത്യേകതകളാണ്. ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ മാർച്ച് 26ന് ആണ് ആരംഭിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.