Home Featured സെയ്ദാപെട്ടിലെ അന്തരിച്ച ചായക്കട തൊഴിലാളിയുടെ കുടുംബത്തിന് കൈത്താങ്ങായി വാട്സാപ് ഗ്രൂപ്പുകൾ

സെയ്ദാപെട്ടിലെ അന്തരിച്ച ചായക്കട തൊഴിലാളിയുടെ കുടുംബത്തിന് കൈത്താങ്ങായി വാട്സാപ് ഗ്രൂപ്പുകൾ

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ • അന്തരിച്ച ചായക്കട തൊഴിലാളിയുടെ കുടുംബത്തിന് കൈത്താങ്ങായി വാട്സാപ് ഗ്രൂപ്പുകൾ വഴി 1,75,000 രൂപ സ്വരൂപിച്ചു നൽകി നന്മനിറഞ്ഞ മലയാളി കൂട്ടായ്മകൾ, സെയ്ദാപെട്ടിലെ ചായക്കടയിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശി രമേഷ് ഥാപ്പ (25)യുടെ കുടുംബത്തിനാണ് സഹായധനം കൈമാറിയത്. മലയാളിയായ വി.വി.ബി ജുവിന്റെ കടയിൽ 7 വർഷത്തോളം ജോലി ചെയ്തിരുന്ന രമേഷ് പനി കടുത്തതിനെ തുടർന്നു ജനുവരി 19നാണു മരിച്ചത്. മരണവാർത്ത അറിഞ്ഞ മാതാവും ഹൃദയാഘാതത്തെ തുടർന്നു മരി ച്ചതോടെ ഭാര്യയും 9 മാസം പ്രായമുള്ള മകനും അനാഥരായി.

ഇതേ തുടർന്ന് കുടുംബത്തിന് സഹായമെത്തിക്കാൻ മലയാളി കൂട്ടായ്മകൾ മുന്നിട്ടിറങ്ങുകയായിരുന്നു. ചെന്നൈ ചായക്കട, പ്രവാസി ഹെൽപ് ഡെസ്ക്, തെൻ ചെന്നൈ കൈരളി, തമിഴ്നാട് വാട്സാപ് കൂട്ടായ്മ തുടങ്ങിയ വാട്സാപ് കൂട്ടായ്മകൾ വഴി പണം സ്വരൂപിച്ചു. രണ്ടു മാസത്തോളം നടത്തിയ നിരന്തരമായ പ്രയത്നത്തെ തുടർന്നാണ് ഇത്രയേറെ തുക സമാഹരിക്കാനായത്. ചായ കട ഉടമസ്ഥ സംഘം ഓഫിസിൽ പ്രസിഡന്റെ 😊ടി.അനന്തൻ, സെക്രട്ടറി ഇ.സുന്ദരം, വി.വി.ബി ജു, ദാമോദരൻ, ജാബിർ എന്നി വർ തുക കുടുംബത്തിനു കൈമാറി.

You may also like

error: Content is protected !!
Join Our Whatsapp