തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: മുൻ അണ്ണാഡിഎംകെ നേതാവ് വി.കെ.ശശികലയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, അണ്ണാഡിഎംകെ മുതിർന്ന നേതാവും തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ സഹോദരനുമായ ഒ.രാജയെ പാർട്ടിയിൽനിന്നു പുറത്താക്കി. മൂന്ന് പാർട്ടി ഭാരവാഹികളെയും പുറത്താക്കി. കഴിഞ്ഞ ദിവസം തിരുച്ചെന്തൂരിൽ വച്ച് ശശികലയുമായി ഒരാജ കൂടിക്കാഴ്ച നടത്തിയിരുന്നു.
പാർട്ടി അച്ചടക്കം ലംഘിച്ചതിനും പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് രാജയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതെന്ന് അണ്ണാഡിഎംകെ കോർഡിനേറ്ററായ പനീർസെൽവവും കോ-ഓർഡിനേറ്ററും മുൻ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.