Home Featured കൊതുകുകളെ തുരത്താൻ ഡ്രോനുകളെ ഉപയോഗിച്ച് ചെന്നൈ കോർപറേഷൻ

കൊതുകുകളെ തുരത്താൻ ഡ്രോനുകളെ ഉപയോഗിച്ച് ചെന്നൈ കോർപറേഷൻ

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: ചെന്നൈ കോർപറേഷൻ 5 ദിവസത്തിനുള്ളിൽ 60 കിലോമീറ്ററിലധികം ജലപാതകളിൽ ഡ്രോൺ ഉപയോഗിച്ച് കൊതുക് നാശിനി തളിച്ചു. 956 ലീറ്റർ കൊതുകുനാശിനിയാണു തളിച്ചത്. നഗരവാസികളിൽ നിന്ന് കൊതുകുശല്യത്തെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതോടെയാണു നടപടി. 2021 ഓഗസ്റ്റിൽ, കൊതുകു നിയന്ത്രണത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് പൈലറ്റ് പഠനം നടത്തിയിരുന്നു.

ഫലം തൃപ്തികരമാണെങ്കിലും, ചെലവ് ചൂണ്ടിക്കാട്ടി ഡ്രോൺ ഉപയോഗിച്ചിരുന്നില്ല. അടുത്തിടെ നടന്ന യോഗത്തിൽ ചെന്നൈ കോർപറേഷൻ കമ്മിഷണർ ഗഗൻദീപ് സിങ് ബേദി കൊതുക് നിയന്ത്രണ നടപടികൾക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതോടെയാണു നടപടി ആരംഭിച്ചത്.

You may also like

error: Content is protected !!
Join Our Whatsapp