തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : വടക്കൻ ചെന്നൈയിലെ മെട്രോ സർവീസിനു കുതിച്ചു പകർന്നു തിരുവൊട്ടിയൂർ തേരടി, വിംകോ നഗർ ഡിപ്പോ സ്റ്റേഷനുകൾ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. എയർപോർട്ട് വിംകോ നഗർ പാതയിൽ തിരുവൊട്ടിയൂരിനും കാലടിപ്പെട്ടിനും ഇടയിലാണ് തിരുവൊട്ടിയൂർ തേരടി സ്റ്റേഷൻ. ഇന്നു മുതൽ ഇവിടെ ട്രെയിൻ നിർത്തും. വിംകോ നഗർ സ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി വിംകോ നഗർ ഡിപ്പോ സ്റ്റേഷൻ.
നിലവിൽ വിംകോ നഗറിൽ അവസാനിക്കുന്ന സർവീസ് ഇന്നു മുതൽ ഡിപ്പോയിലായിരിക്കും അവസാനിക്കുക. ഇതോടെ വാഷർ മാൻപെട്ടിൽ നിന്നുള്ള സ്റ്റേഷനുകളുടെ എണ്ണം പത്തായി ഉയരും. രണ്ടു പ്ലാറ്റ്ഫോമുകളായിരിക്കും ഉണ്ടാവുക. ഡിപ്പോ സ്റ്റേഷൻ യാഥാർഥ്യമായതോടെ എർണാവൂർ ഭാഗത്ത് താമസിക്കുന്നവർക്കു മെട്രോ സേവനം ലഭ്യമായി. ഈ മാസം 31 വരെ വിംകോ നഗർ ഡിപ്പോ സ്റ്റേഷനിൽ യാത്രക്കാരുടെ Ad വാഹനങ്ങൾ സൗജന്യമായി പാർക്കു ചെയ്യാം.
എയർപോർട്-വാഷർ മാൻപെട്ട് പാത വിംകോ നഗറിലേക്ക് നീട്ടുന്നതിന്റെ ഭാഗമായാണ് തിരുവൊട്ടിയൂർ തേരടിയിലും സ്റ്റേഷൻ നിർമാണം ആരംഭിച്ചത്. എന്നാൽ, പുതിയ പാതയിലൂടെ കഴിഞ്ഞ വർഷമാദ്യം ട്രെയിനുകൾ ഓടിത്തുടങ്ങിയെങ്കിലും നിർമാണം പൂർത്തിയായിരുന്നില്ല. ഇതേത്തുടർന്ന് ഒരു വർഷമായി ഈ സ്റ്റേഷനിൽ നിർത്താതെയാണ് ട്രെയിനുകൾ ഓടിയിരുന്നത്.