ചെന്നൈ: മൈലാപ്പൂർ കപാലീശ്വരർ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. നാളെ രാവിലെ 5 മുതൽ ക്ഷേത്രത്തിനു സമീപത്തുള്ള പല ജംക്ഷനുകളിൽ നിന്നു ക്ഷേത്രത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. ലസ് ജംക്ഷനിൽ നിന്ന് ആർകെ മഠം റോഡിലേക്കു തിരിയുന്ന ഭാഗം, സെന്റ് മേരീസ് റോഡിൽ നിന്ന് ആർകെ മഠം റോഡ് ജംക്ഷൻ വരെ തുടങ്ങി വിവിധ ജംക്ഷനുകളിൽ നിന്നു ക്ഷേത്രത്തിലേക്കു വാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്തും.
ലസ് ജംക്ഷനിൽ എത്തി മന്ദവേലി, അഡയാർ എന്നിവിടങ്ങളിലേക്കു പോകുന്ന വാഹനങ്ങളെ ലംസ് ചർച്ച് റോഡ്, ലസ് അവന്യു, ലസ് അവന്യു റോഡ്, ഈസ്റ്റ് അഭിരാമപുരം റോഡ് അടക്കം വിവിധ വഴികളിലൂടെ തിരിച്ചുവിടും. മന്ദവേലി ജംക്ഷനിലെത്തിയ ശേഷം പാരിസിലേക്കു പോകുന്ന വാഹനങ്ങളെ വികെ അയ്യർ റോഡ്, ശൃംഗേരി മഠം റോഡ്, സെന്റ് മേരീസ് റോഡ് ഉൾപ്പെടെ വിവിധ വഴികളിലൂടെ തിരിച്ചുവിടും.
കച്ചേരി റോഡിൽ ഗതാഗതക്കുരുക്ക് കൂടുതലാണെങ്കിൽ സാന്തോം പോയിന്റിൽ പോകുന്ന വാഹനങ്ങളെ ലസ് ചർച്ച് റോഡ്, ലസ് അവന്യു, ലസ് അവന്യു റോഡ്, ഈസ്റ്റ് അഭിരാമപുരം റോഡ് അടക്കം വിവിധ വഴികളിലൂടെ തിരിച്ചുവിടും. മന്ദവേലി ജംക്ഷനിലെത്തിയ ശേഷം പാരിസിലേക്കു പോകുന്ന വാഹനങ്ങളെ വികെ അയ്യർ റോഡ്, ശൃംഗേരി മഠം റോഡ്, സെന്റ് മേരീസ് റോഡ് ഉൾപ്പെടെ വിവിധ വഴികളിലൂടെ തിരിച്ചുവിടും.
കച്ചേരി റോഡിൽ ഗതാഗതക്കുരുക്ക് കൂടുതലാണെങ്കിൽ സാന്തോം പോയിന്റിൽ നിന്നു വരുന്ന എംടിസി ബസുകളെ ഗാന്ധി പ്രതിമ ഭാഗത്തേക്കു തിരിച്ചുവിടും. ആവശ്യമെങ്കിൽ റോയപ്പേട്ട ഹൈറോഡിലുള്ള പിഎസ് ശിവ്സാമി ശാല മുതൽ ലസ് ജംക്ഷൻ വരെ വൺവേ ആക്കുമെന്നും സിറ്റി പൊലീസ് അറിയിച്ചു.