ഓഫീസ് സമയങ്ങളില്‍ സര്‍കാര്‍ ജീവനക്കാര്‍ സ്വകാര്യ ആവശ്യത്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈകോടതിയുടെ മധുരൈ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവിട്ടു.
ജോലിസ്ഥലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സസ്‌പെന്‍ഡ് ചെയ്ത ഉത്തരവിനെതിരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് എസ്‌എം സുബ്രഹ്മണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയത്തിലേക്ക് കടക്കാന്‍ വിസമ്മതിച്ച ജസ്റ്റിസ് സുബ്രഹ്മണ്യന്‍, ജോലിസമയത്ത് സര്‍കാര്‍ ജീവനക്കാര്‍ തങ്ങളുടെ സ്വകാര്യ ആവശ്യത്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സാധാരണമായിരിക്കുകയാണെന്നും ഇത് നല്ല രീതിയല്ലെന്നും നിരീക്ഷിച്ചു.
ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ രൂപീകരിക്കാനും തെറ്റ് ചെയ്യുന്ന സര്‍കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സംസ്ഥാന സര്‍കാരിനോട് കോടതി നിര്‍ദേശിച്ചു. നാലാഴ്ചയ്ക്കകം വിശദമായ റിപോര്‍ട് സമര്‍പിക്കാനും സംസ്ഥാന സര്‍കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.