തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: 12-14 പ്രായക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ സംസ്ഥാനത്ത് ആരംഭിച്ചു. അശോക് നഗർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വാക്സിനേഷൻ ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ സമ്മതം ലഭിച്ച ശേഷമാണു വാക്സിൻ നൽകുന്നതെന്നും 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് നൽകുമെന്നും മന്ത്രി പറഞ്ഞു.
12-14 പ്രായവിഭാഗത്തിലുള്ള 21.21 ലക്ഷം കുട്ടികളാണു സംസ്ഥാനത്തുള്ളത്. ബയോളജിക്കൽ ഇ-ലിമിറ്റഡ് എന്ന കമ്പനി വികസിപ്പിച്ച കോർബെവാക്സ് എന്ന വാക്സീൻ ആണു നൽകുന്നത്. കേന്ദ്രത്തിൽ നിന്ന് ഇതിനകം 21,60,000 വാക്സീൻ ഡോസുകൾ സംസ്ഥാനം വാങ്ങിയിട്ടുണ്ട്. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസ് കുത്തിവയ്പ് നൽകും. വാക്സിന് അർഹതയുള്ളവർക്ക് കോവിന്റെ വെബ്സൈറ്റിൽ സ്വയം റജിസ്റ്റർ ചെയ്യാം.
സ്ലോട്ട് ബുക്ക് ചെയ്തതിനു ശേഷം വാക്സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമായ സമയത്തിനനുസരിച്ചു സ്ലോട്ട് നൽകും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും റജിസ്റ്റർ ചെയ്യാം. നേരത്തേ ആരംഭിച്ച 15-18 പ്രായക്കാർക്കുള്ള വാക്സിനേഷനിൽ ഇതുവരെ 84 15 ശതമാനം പേർ ആദ്യ ഡോസും 56 24 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചു.