തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
സംസ്ഥാന പൊലീസ് സേനയിൽ അഴിച്ചുപണി. മുതിർന്ന 17 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറങ്ങി. കേന്ദ്ര സർവിസിൽ ഡപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കിയ ഐജി അസ്ര ഗാർഗിനെ മധുര ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. മധുരയിൽ ഐജിയായിരുന്ന ടി.എസ്. അൻപിന് വടക്കൻ ചെന്നെയുടെ ക്രമസമാധാനപാലന ചുമതല നൽകി. പ്രേം ആനന്ദ് സിൻഹയാണ് പുതിയ ചെന്നൈ വടക്കൻ മേഖലാ ഐ.ജി. ഈ സ്ഥാനം വഹിച്ചിരുന്ന സന്തോഷ് കുമാറിനെ തിരുനൽവേലി കമ്മിഷണറായി നിയമിച്ചു. ഐജി റാങ്കിലുള്ളവർക്കാണ് മാറ്റം.