തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 102 വയസ്സുള്ള മുന്‍ പ്രധാനാധ്യാപകന് 15 വര്‍ഷം തടവ് .
തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ മഹിളാ കോടതിയാണ് സെന്നീര്‍ക്കുപ്പം സ്വദേശിയായ കെ. പരശുരാമനെ ജയിലിലടച്ചത്. 2018 ജൂലായിലാണ് സംഭവം.
സര്‍ക്കാര്‍ സ്കൂളില്‍ പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമന്‍ സ്വന്തം വീടിനടുത്ത് അഞ്ചുവീടുകള്‍ പണിത് വാടകയ്ക്കു നല്‍കിയിരുന്നു. അതിലൊന്നില്‍ താമസിക്കാനെത്തിയ ദമ്ബതികളുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്.
പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് വയറുവേദന വന്നപ്പോള്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി വയോധികന്റെ പീഡനത്തിനിരയായതായി കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛന്‍ പരശുരാമനുമായി വഴക്കിടുകയും വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി കേസന്വേഷിച്ച ഇന്‍സ്പെക്ടര്‍ ലത അറിയിച്ചു.
മൂന്നരവര്‍ഷത്തോളം നീണ്ട വിചാരണയ്ക്കു ശേഷമാണ് മഹിളാ കോടതി ശിക്ഷ വിധിച്ചത്.
പ്രതിയായ പരശുരാമന്‍ പത്തു വര്‍ഷം കഠിനതടവും അഞ്ചുവര്‍ഷം സാധാരണതടവും അനുഭവിക്കണം. 5,000 രൂപ പിഴയും അടയ്ക്കണം. ഇരയായ പെണ്‍കുട്ടിക്ക് 45,000 രൂപ നഷ്ടപരിഹാരം നല്‍കണം.