Home Featured തമിഴ്നാട്ടില്‍ വിവാഹം കഴിഞ്ഞാല്‍ സ്ത്രീധനമായി നല്‍കുന്നത് ഈ നായയെ; കാരണമിതാണ്

തമിഴ്നാട്ടില്‍ വിവാഹം കഴിഞ്ഞാല്‍ സ്ത്രീധനമായി നല്‍കുന്നത് ഈ നായയെ; കാരണമിതാണ്

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

വളര്‍ത്തുമൃഗങ്ങളോട് താല്‍പ്പര്യമില്ലാത്ത മനുഷ്യര്‍ വളരെ കുറവാണ്. പ്രത്യേകിച്ച്‌ നായകളോട് ഏവര്‍ക്കും ഒരു പ്രത്യേക സ്നേഹമാണ്.

സ്നേഹം കൊണ്ടും അനുസരണ കൊണ്ടും മനുഷ്യരുടെ മനസ് കീഴടക്കാനുള്ല അവരുടെ കഴിവ് തന്നെയാണ് അതനുളള് പ്രധാന കാരണം. വിദേശയിനങ്ങള്‍ ഉള്‍പ്പെടെ പലതരത്തിലുള്ല നായ്ക്കളെയാണ് ഇപ്പോള്‍ ഓരോരുത്തരും വീടുകളില്‍ വളര്‍ത്തുന്നത്. എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് അത്തരത്തിലുള്ല ഒരാളെ പറ്റി അല്ല. വിദേശയിനങ്ങള്‍ക്ക് വേണ്ട ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഇവയ്ക്ക് ആവശ്യമില്ല. തമിഴ്നാടാണ് ആളുടെ ജന്മദേശം. അവിടുത്തെ പെണ്‍കുട്ടികളുടെ വിവാഹത്തിന് സ്ത്രീധനമായി നല്‍കുന്ന ഈ വ്യത്യസ്ഥയിനം നായയെ പറ്റി അറിയാം.

വിവാഹത്തിന് സ്ത്രീധനമായി നല്‍കുന്ന നായ അതാണ് ‘കന്നി’. തമിഴ് പാരമ്ബര്യമനുസരിച്ച്‌ വധുവിന്റെ സുരക്ഷയ്ക്കായാണ് കന്നി നായ്ക്കളെ കൂടി നല്‍കുന്നത്. കന്നി എന്നാല്‍ കന്യക എന്നാണ് അര്‍ത്ഥം. കന്യകകളുടെ കാവല്‍ക്കാരന്‍ എന്നും ഇക്കൂട്ടരെ വിളിക്കുന്നു. രൂപം കൊണ്ട് കന്നിയും ചിപ്പിപ്പാറയും ഒരുപോലെയാണെങ്കിലും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ രണ്ടിനമായി കരുതുന്നത്. കറുപ്പ് നിറത്തിലുള്ലവയെ കന്നി എന്ന് വിളിക്കുമ്ബോള്‍ ടാന്‍ നിറത്തിലുള്ലവയെ ചിപ്പിപ്പാറ എന്ന് പറയുന്നു. ഇവയെ രണ്ടിനമായി കെന്നല്‍ ക്ലബ് ഒഫ് ഇന്ത്യയും അംഗീകരിച്ചിട്ടുണ്ട്. ഇരയെ കണ്ട് പിന്തുടരുന്ന സൈറ്റ് ഹൗണ്ട് വിഭാഗത്തിലാണ് കന്നിയുടെ സ്ഥാനം. കൂര്‍ത്ത മുഖവും മെലിഞ്ഞ ശരീരവും നീളമേറിയ കാലുകളും ഇരയെ പിന്തുടരാന്‍ ഇവയെ സഹായിക്കുന്നു.

മികച്ച കാവല്‍ക്കാരായ കന്നി നായ്ക്കള്‍ക്ക് തന്റെ ചുറ്റുമുള്ള പ്രദേശത്ത് അപരിചിതരായ ജീവികള്‍ കടന്നുകയറാതെ ശ്രദ്ധിക്കാനുള്ല പ്രത്യേക കഴിവുണ്ട്. അതുകൊണ്ടുതന്നെ വനാതിര്‍ത്തി പങ്കിടുന്ന കൃഷിസ്ഥലങ്ങളില്‍ ഇവയെ കാവലിന് ഉപയോഗിക്കാറുണ്ട്. കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ കഴിവുള്ല ഇവയെ പരിശീലനത്തിലൂടെ മിടുക്കന്മാരാക്കാന്‍ കഴിയും. വേട്ടനായ്ക്കളാണെങ്കിലും മികച്ച കാവല്‍ക്കാരുമാണിവര്‍. അതിനാല്‍ ചെറുപ്പത്തിലേ പരിശീലനം നല്‍കണം. പ്രായമേറുംതോറും പരിശീലനം നല്‍കാന്‍ ബുദ്ധിമുട്ടാണ്.

You may also like

error: Content is protected !!
Join Our Whatsapp