തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ> അല്‍വാസിയുടെ വീടിന് മുന്നില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് ഡോ സുബ്ബയ്യ ഷണ്മുഖം അറസ്റ്റില്‍. 2020 ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം.
കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ശേഷമാണ് 60കാരിയായ പരാതിക്കാരിയുടെ വീടിന് മുന്നില്‍ ഡോ സുബ്ബയ്യ മൂത്രമൊഴിച്ചത്. സിസിടിവി ക്യാമറയില്‍ സുബ്ബയ്യയുടെ അതിക്രമം വ്യക്തമായിരുന്നു. ഇതോടെ സ്ത്രീത്വത്തെ അപമാനിക്കല്‍, ക്വാറന്റീന് നടപടികള്‍ ലംഘിക്കല്‍ തുടങ്ങിയ മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.