Home Featured അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000 രൂപ സമ്മാനം:എം കെ സ്റ്റാലിന്‍

അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000 രൂപ സമ്മാനം:എം കെ സ്റ്റാലിന്‍

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

റോഡ് അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ‘റോഡ് അപകടത്തിൽ പെടുന്നവരെ സഹായിക്കുകയും ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ആളുകൾക്ക് പ്രശംസാപത്രവും 5,000 രൂപ ക്യാഷ് റിവാർഡും നൽകും.’- സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. വാഹനാപകടങ്ങളിൽ പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂറുകളിൽ സൗജന്യ ചികിത്സ നൽകാനായി തമിഴ്നാട് സർക്കാർ പദ്ധതി ആരംഭിച്ചിരുന്നു.

408 സ്വകാര്യ ആശുപത്രികളിലും 201 സർക്കാർ ആശുപത്രികളിലും ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഹെൽത്ത് ഇൻഷുറൻസ് സ്കീം പദ്ധതിയിൽ നിന്ന് ഒരു ലക്ഷം രൂപവരെ ധനസഹായവും ലഭിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും 48 മണിക്കൂർ സൗജന്യ ചികിത്സ തമിഴ്നാട് സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്.


You may also like

error: Content is protected !!
Join Our Whatsapp