Home Featured മഥുര:അറവ് മാലിന്യവുമായി പോയ മുസ്ലിം യുവാവിനെ പശുക്കടത്ത് ആരോപിച്ച്‌ ക്രൂരമായി തല്ലി ചതച്ചു; 16 പേര്‍ക്കെതിരെ കേസ്

മഥുര:അറവ് മാലിന്യവുമായി പോയ മുസ്ലിം യുവാവിനെ പശുക്കടത്ത് ആരോപിച്ച്‌ ക്രൂരമായി തല്ലി ചതച്ചു; 16 പേര്‍ക്കെതിരെ കേസ്

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

മഥുര: അറവുമാലിന്യവുമായി പോയ മുസ്ലിം യുവാവിനെ പശു കടത്താരോപിച്ച്‌ ആള്‍ക്കൂട്ടം ക്രൂരമായി തല്ലി ചതച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പിക്കപ്പ് വാനില്‍ മൃഗങ്ങളുടെ എല്ലുകള്‍ കണ്ടതോടെയാണ് നാട്ടുകാര്‍ വാഹനം തടഞ്ഞതും ചോദ്യം ചെയ്‌ത് മര്‍ദ്ദിച്ചതും.

മുപ്പത് വയസ് തോന്നിക്കുന്ന യുവാവിനെ ചുറ്റിലും കൂടി നിന്നവര്‍ തലങ്ങും വിലങ്ങും അടിയ്‌ക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറവു മാലിന്യമാണെന്ന് കരഞ്ഞു പറയുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരാളിനും ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റു.

ഗ്രാമത്തിലെ അറവ് മാലിന്യം സംസ്കരിക്കാന്‍ ലൈസന്‍സുള്ള അമേശ്വര്‍ വാല്‍മീകി എന്ന വ്യക്തിയുടെ സ്ഥാപനത്തിലെ തൊഴിലാളിയാണ് ആക്രമണത്തിനിരയായത്. യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our Whatsapp