തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
തിരുവനന്തപുരം • കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്നലത്തെ താരം തമിഴ് സംവിധായകൻ വെട്രിമാരൻ ആയിരുന്നു. അദ്ദേഹത്തെ കാണാനും സംസാരിക്കാനും ഡെലിഗേറ്റുകൾ മാത്രമല്ല, മലയാള ചലച്ചിത്രപ്രവർത്തകരും ആവേശപൂർവം ഒത്തുകൂടി. അസുരൻ, ആടുകളം, വടചെന്നൈ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വെടിമാരൻ 5 ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സംവിധായകരായ കമൽ, സിബി മലയിൽ, ലിജോ ജോസ് പെല്ലിശേരി തുടങ്ങി യവർ വെട്രിമാരനുമായി സംവദിച്ചു. ദേശവും രാഷ്ട്രീയവുമെല്ലാം അടയാളപ്പെടുത്തുന്ന ആയുധമാണു സിനിമയെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് സിനിമ മു ന്നോട്ടുവയ്ക്കുന്നതു ദ്രാവിഡ രാഷ്ട്രീയമാണ്. പുരുഷ കാഴ്ചപ്പാടിലൂടെ കഥ പറയുന്നതുകൊണ്ടാണ് സിനിമയിൽ ആൺ കോയ്മ നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള സിനിമകളിലെ ഭാഷാപ്രയോഗങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികൾ ചുരുളി പോലുള്ള ചിത്രങ്ങളിലെ ഭാഷയെ വിമർശിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ സവിശേഷത കൊണ്ടാണെന്നു ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.