Home Featured നടനും സംവിധായകനുമായ ടി രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച്‌ അപകടം; ചികിത്സയിലായിരുന്ന യാചകന്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

നടനും സംവിധായകനുമായ ടി രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച്‌ അപകടം; ചികിത്സയിലായിരുന്ന യാചകന്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: നടനും സംവിധായകനുമായ ടി രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച്‌ അപകടം. പരിക്കേറ്റ് ചികിത്സയിലായിരുന്ന യാചകന്‍ മരിച്ചു. മുനുസ്വാമി (70) എന്നയാളാണ് മരിച്ചത്. ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന്‍ റോഡില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ശെല്‍വത്തെ പാണ്ടിബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. റോഡിലെ വളവ് തിരിയുന്നതിനിടത്തുനിന്ന് ഭിന്നശേഷിക്കാരനായ മുനുസ്വാമി മുട്ടിലിഴഞ്ഞ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെയാണ് അപകടമെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. ഇതിനിടെ മുനുസ്വാമിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ടുപോയ ശേഷമാണ് കാര്‍ നിര്‍ത്തിയത്.

മുനുസ്വാമിയെ ഉടന്‍ തന്നെ റോയപ്പേട്ട സര്‍കാര്‍ ആശുപത്രിയിലെത്തിച്ചെത്തിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണപ്പട്ടത്. തമിഴ് നടന്‍ ചിമ്ബു ടി രാജേന്ദറിന്റെ മകനാണ്. അപകടസമയത്ത് രാജേന്ദറും കുടുംബാംഗങ്ങളും കാറിലുണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp