Home Featured മൂന്ന് വര്‍ഷമായി ഒരു രൂപ നാണയങ്ങള്‍ ശേഖരിച്ച്‌ തന്റെ സ്വപ്‌ന ബൈക് സ്വന്തമാക്കി സേലത്തെ ഒരു യുവാവ്; പണം എണ്ണിത്തിട്ടപ്പെടുത്താന്‍ എടുത്തത് 10 മണിക്കൂര്‍!

മൂന്ന് വര്‍ഷമായി ഒരു രൂപ നാണയങ്ങള്‍ ശേഖരിച്ച്‌ തന്റെ സ്വപ്‌ന ബൈക് സ്വന്തമാക്കി സേലത്തെ ഒരു യുവാവ്; പണം എണ്ണിത്തിട്ടപ്പെടുത്താന്‍ എടുത്തത് 10 മണിക്കൂര്‍!

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ:  മൂന്ന് വര്‍ഷമായി ഒരു രൂപ നാണയങ്ങള്‍ ശേഖരിച്ച്‌ തമിഴ്‌നാട്ടിലെ ഒരു യുവാവ് തന്റെ സ്വപ്‌ന ബൈക് സ്വന്തമാക്കി.ശനിയാഴ്ച സേലത്തെ ഒരു ഷോറൂമില്‍ വാനില്‍ കൊണ്ടുവന്ന് ഉന്തുവണ്ടികളില്‍ കയറ്റിയ പണം എണ്ണാന്‍ അധികൃതര്‍ 10 മണിക്കൂര്‍ എടുത്തു. 29 കാരനായ വി ബൂപതിയാണ് ബജാജ് ഡോമിനാര്‍ 400 വാങ്ങാനായി മൂന്ന് വര്‍ഷത്തിലേറെയായി പണം ശേഖരിച്ച്‌ വെച്ചത്. ക്ഷേത്രങ്ങളിലും ഹോടലുകളിലും ചായക്കടകളിലും യുവാവ് കറന്‍സി നോടുകള്‍ നല്‍കി ഒരു രൂപ നാണയങ്ങള്‍ വാങ്ങുമായിരുന്നു.

നാണയങ്ങളിലുള്ള പണം സ്വീകരിക്കാന്‍ ആദ്യം മടിച്ചെങ്കിലും ബൂപതിയെ നിരാശപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ വഴങ്ങുകയായിരുന്നുവെന്ന് ഷോറൂം മാനേജര്‍ മഹാവിക്രാന്ത് പറഞ്ഞു. ‘ഒരു ലക്ഷം എണ്ണുന്നതിന് ബാങ്കുകള്‍ 140 രൂപ കമീഷനായി ഈടാക്കും. ഞങ്ങള്‍ ഒരു രൂപ നാണയത്തില്‍ 2.6 ലക്ഷം നല്‍കുമ്ബോള്‍ അവര്‍ അത് എങ്ങനെ സ്വീകരിക്കും. ബൂപതിയുടെ സ്വപ്നം പരിഗണിച്ച്‌ ഞാന്‍ ഒടുവില്‍ സമ്മതിച്ചു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൂപതിയും നാല് സുഹൃത്തുക്കളും ഷോറൂമിലെ അഞ്ച് ജീവനക്കാരും ചേര്‍ന്ന് നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി. ശനിയാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് ബൂപതിക്ക് ബൈക് ലഭിച്ചത്. നഗരത്തിലെ അമ്മപ്പേട്ട ഗാന്ധി മൈതാനിയില്‍ താമസിക്കുന്ന ഇദ്ദേഹം ഒരു കംപനിയില്‍ കംപ്യൂടര്‍ ഓപറേറ്ററായി ജോലി ചെയ്യുന്നു.

ഒരു യൂട്യൂബര്‍ കൂടിയായ യുവാവ് കഴിഞ്ഞ നാല് വര്‍ഷമായി നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്ബ് ബൈകിന്റെ വിലയെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ രണ്ട് ലക്ഷം രൂപയായിരുന്നുവെന്ന് ബൂപതി പറഞ്ഞു. ‘അന്ന് എന്റെ പക്കല്‍ അത്ര പണമില്ലായിരുന്നു. യൂട്യൂബ് ചാനലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് പണം ലാഭിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈയിടെ ബൈകിന്റെ വില അന്വേഷിച്ചപ്പോള്‍ റോഡില്‍ ഇപ്പോള്‍ 2.6 ലക്ഷം രൂപയുണ്ടെന്നറിഞ്ഞു. ഇത്തവണ എന്റെ പക്കല്‍ തുക ഉണ്ടായിരുന്നു’, യുവാവിനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.

You may also like

error: Content is protected !!
Join Our Whatsapp