തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും നടത്തിയ സംയുക്ത യോഗത്തില്‍ സമവായമായില്ല.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് വ്യക്തമാക്കി.സംയുക്ത സമിതി യോഗത്തിന്റെ മിനുട്‌സ് മാര്‍ച്ച് 29ന് സുപ്രീം കോടതിക്ക് കൈമാറും.
അതേസമയം റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ സ്‌കീം എന്നിവയുള്‍പ്പടെ അണക്കെട്ടുമായി ബന്ധെപ്പട്ട എല്ലാ പ്രവര്‍ത്തനങ്ങളും മേല്‍നോട്ട സമിതിക്ക് കൈമാറണമെന്ന് കേരളം ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കാന്‍ കേരളവും തമിഴ്നാടും സംയുക്ത യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് അണക്കെട്ടിന്റെ പൂര്‍ണ നിയന്ത്രണം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് വ്യക്തമാക്കിയത്.